
വെൺമണി. ലോഹിയ മെമ്മോറിയൽ ഹൈസ്കൂളിൽ
സാമൂഹ്യസേവന സംഘടനയായ കാർഡ് സംഘടിപ്പിച്ച “വായനയാണ് ലഹരി” ക്യാംപെയിൻ നടത്തി.
സ്കൂൾ വിദ്യാർഥികൾക്കും യുവജനങ്ങൾക്കുമിടയിൽ ലഹരി ഉപയോഗം വർധിച്ചുവരുന്ന സാഹചര്യത്തിൽ, വായനയെ ഒരു ജീവിതശീലമായി പ്രോത്സാഹിപ്പിക്കുകയും സർഗാത്മക പ്രവർത്തനങ്ങളിലൂടെ നല്ല ജീവിതമൂല്യങ്ങളിലേക്കും സാമൂഹിക ഉത്തരവാദിത്തത്തിലേക്കും അവരെ നയിക്കുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെയാണ് ക്യാംപെയിൻ സംഘടിപ്പിച്ചത്.
കാർഡ് ഢയറക്ടർ റവ. ഷിബു ശാമുവേൽ അധ്യക്ഷത വഹിച്ചു. വെൺമണി പബ്ലിക് ലൈബ്രറി പ്രസിഡൻറ് പ്രൊഫ.
ആർ രാജഗോപാൽ ഉദ്ഘാടനം ചെയ്തു. ഹെഡ്മാസ്റ്റർ സിബി വർഗീസ്, ക്രിസ്റ്റിൻ ഷാജി,റോഷ്നി ജേക്കബ്, വൈഗ സുനിൽ എന്നിവർ പ്രസംഗിച്ചു.
പരിപാടിയുടെ ഭാഗമായി കാർഡ് ടീം അവതരിപ്പിച്ച “അക്ഷര ലഹരി” എന്ന ബോധവത്കരണ ലഘുനാടകം, ലഹരിവിരുദ്ധ പ്രതിജ്ഞ ,ഒപ്പുശേഖരണ ക്യാംപെയിൻ എന്നിവയും നടന്നു.










